മഴ ശക്തമാകുന്നു; വിവിധ ജില്ലകളില്‍ മലയോര മേഖലകളില്‍ രാത്രിയാത്രാ നിരോധനം

JUNE 13, 2025, 12:09 PM

കോട്ടയം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന മുന്നറിയിപ്പിന് പിന്നാലെ വിവിധ മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നൽകി അധികൃതർ. കോട്ടയം ഇടുക്കി ജില്ലയുടെ മലയോര മേഖലയില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. 

ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ രാത്രികാല യാത്രാ നിരോധിച്ചു. മൂന്നാര്‍ ഗ്യാപ് റോഡ് വഴിയുള്ള രാത്രികാല റോഡ് ഗതാഗതവും റോഡിന്റെ വശങ്ങളിലുള്ള വാഹനങ്ങളുടെ രാത്രിയും പകലുമുള്ള പാര്‍ക്കിങ്ങും ഇന്ന് മുതല്‍ മുതല്‍ ചൊവ്വാഴ്ച വരെ നിരോധിച്ചു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

അതേസമയം കോട്ടയം, ജില്ലയിലെ വിനോദ സഞ്ചാര മേഖലകളിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, എന്നിവിടങ്ങളിലേക്കുള്ള പ്രവേശനമാണ് മഴ തുടരുന്നതിനാലും വരും ദിവസങ്ങളില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നതിനാലും ജൂണ്‍ 15 വരെ നിരോധിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam