തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ പത്രവായന പ്രോല്‍സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. പത്രം വായിക്കുകയും വാര്‍ത്തകള്‍ സംബന്ധിച്ച പ്രതികരണങ്ങള്‍ ചര്‍ച്ച ചെയ്യുകയും വേണം.
ഉച്ചാരണ ശുദ്ധിയോടെ പത്രം വായിക്കുന്നെന്ന് ഉറപ്പാക്കണം. പത്രത്തിനു പുറമേ ആഴ്ചപ്പതിപ്പുകളും മാസികകളും വായിക്കാന്‍ കുട്ടികള്‍ക്ക് അവസരം ഒരുക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.
ഇതിനായി സ്‌കൂള്‍ ലൈബ്രറിയില്‍ ഇവ ലഭ്യമാക്കണം. ആഴ്ചയില്‍ ഒരു പുസ്തകമെങ്കിലും ലൈബ്രറിയില്‍ നിന്നെടുത്ത് വായിക്കുകയും അതെക്കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്യാം. ഇംഗ്ലിഷ് സങ്കോചമില്ലാതെ സംസാരിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പറയുന്നു.
ഇംഗ്ലീഷിനു പുറമേ ഹിന്ദി, അറബി, ഉറുദു, സംസ്‌കൃതം എന്നീ ഭാഷകള്‍ വായിക്കാനും സംസാരിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ സ്‌കൂളില്‍ നടത്തണം. ഇംഗ്ലിഷ് സിനിമ സ്‌കൂളില്‍ കുട്ടികള്‍ക്കായി പ്രദര്‍ശിപ്പിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്