കോഴിക്കോട് : ജാമിഅ മർകസ് വിദ്യാർഥി സംഘടന ഇഹ്‌യാഉസ്സുന്നക്ക് പുതിയ നേതൃത്വമായി. മർകസ് കൺവെൻഷൻ സെന്ററിൽ നടന്ന വാർഷിക ജനറൽ ബോഡിയിൽ സയ്യിദ് ജസാർ ബാഫഖിയെ പ്രസിഡന്റായും ബിശ്‌റ് ബത്തേരിയെ ജനറൽ സെക്രട്ടറിയായും ഫിനാൻസ് സെക്രട്ടറിയായി ആദിൽ പോലൂരിനെയും തിരഞ്ഞെടുത്തു.
മറ്റുഭാരവാഹികൾ: മിസ്അബ് പിലാക്കൽ(എക്‌സിക്യൂട്ടീവ് പ്രസി.), സയ്യിദ് അഹ്മദ് നഈം (വൈസ്.പ്രസി), റാസി ബുഖാരി കാരക്കുന്ന്, ഹാതിബ് ഹുസൈൻ പയ്യോളി, തമീം മുഗുറോഡ്, വഹീദ് സമാൻ ഒഴുകൂർ, സഈദ് ചിയ്യൂർ, അബ്ദുൽ ഹമീദ് വല്ലപ്പുഴ അജ്മൽ ജവാദ് കരീറ്റിപറമ്പ് (സെക്രട്ടറിമാർ).
മർകസ് ഡയറക്ടർ ജനറൽ സി.മുഹമ്മദ് ഫൈസി, വൈസ് പ്രസിഡന്റ് വി.പി.എം ഫൈസി വില്യാപള്ളി, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല തുടങ്ങിയവർ പുന:സംഘാടനത്തിന് നേതൃത്വം നൽകി. മിസ്അബ് പിലാക്കൽ വാർഷിക റിപ്പോർട്ടും മുഹമ്മദ് തളിപ്പറമ്പ് ഫൈനാൻസ് റിപ്പോർട്ടും അവതരിപ്പിച്ചു.
കെ.എം ബശീർ സഖാഫി, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, അബ്ദുല്ല സഖാഫി മലയമ്മ, സുഹൈൽ സഖാഫി മുഴാപ്പാലം ആശംസകൾ നേർന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
