കൊച്ചി: കേരള സംസ്ഥാന സഹകരണ ബാങ്കിൽ (കേരള ബാങ്ക്) പുതിയ ഭരണസമിതി ചുമതലയേറ്റു. ശ്രീ. പി. മോഹനൻ മാസ്റ്റർ (കോഴിക്കോട്) പ്രസിഡന്റായും അഡ്വ: ടി.വി. രാജേഷ് (കണ്ണൂർ) വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു.
നവംബർ 21-നായിരുന്നു ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. 24ന് തിരുവനന്തപുരത്ത് ബാങ്ക് ഹെഡ് ഓഫീസിൽ വോട്ടെണ്ണൽ നടത്തിയതിനു ശേഷം വരണാധികാരിയാണ് വിജയികളെ പ്രഖ്യാപിച്ചത്.
തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതി അംഗങ്ങൾ ആദ്യ യോഗം ചേർന്ന് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുത്തു.
മറ്റു ഭരണസമിതി അംഗങ്ങൾ: ശ്രീ. ബിനിൽ കുമാർ (പത്തനംതിട്ട); ശ്രീ. പി. ഗാനകുമാർ (ആലപ്പുഴ); അഡ്വ: ജോസ് ടോം (കോട്ടയം); അഡ്വ: വി. സലിം (എറണാകുളം); ശ്രീ. എം. ബാലാജി (തൃശ്ശൂർ); ശ്രീ. പി. ഗഗാറിൻ (വയനാട്); ശ്രീ. അധിൻ എ. നായർ (കൊല്ലം); അഡ്വ: ശ്രീജ എസ് (തിരുവനന്തപുരം); ശ്രീമതി എ.എം. മേരി (കാസറഗോഡ്); ശ്രീമതി ശ്രീജ എം.എസ് (ഇടുക്കി); ശ്രീ. സ്വാമിനാഥൻ ഒ.വി (പാലക്കാട്); ശ്രീ. ഷിബു ടി.സി (അർബൻ ബാങ്ക് പ്രതിനിധി).
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
