താരസംഘടനയായ ‘അമ്മ’യുടെ ഭരണസമിതി രാജിവച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് നടിമാരായ നീന കുറുപ്പും മായ വിശ്വനാഥും രംഗത്ത്. ജനറൽ ബോഡി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇരുവരും പ്രതികരിച്ചത്. ഇതോടൊപ്പം നടി ലക്ഷ്മിപ്രിയക്കെതിരെയും അവർ രൂക്ഷ വിമർശനം ഉന്നയിച്ചു.
ലക്ഷ്മിപ്രിയയെ സംഘടനയിൽ നിന്ന് പുറത്താക്കേണ്ടതായിരുന്നുവെന്ന് നീന കുറുപ്പ് പറഞ്ഞു. എന്നാൽ അതിനുമുമ്പ് കൂടുതൽ പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യേണ്ടി വന്നതിനാലാണ് നടപടി വൈകിയതെന്നും അവർ വ്യക്തമാക്കി. തനിക്കെതിരെ എന്ത് നടപടി വരാനിരിക്കുകയാണെന്ന് ലക്ഷ്മിപ്രിയക്ക് തന്നെ മനസിലായതുകൊണ്ടാണ് അവർ രാജിവെച്ചതെന്നും നീന കുറുപ്പ് പരാമർശിച്ചു. 39 വർഷമായി സിനിമാരംഗത്ത് പ്രവർത്തിക്കുന്ന തനിക്ക് ഇതുവരെ മോശം പേരുണ്ടാകുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്നും, എന്നാൽ ലക്ഷ്മിപ്രിയ പറഞ്ഞ കാര്യങ്ങൾ വലിയ മാനസിക വേദന ഉണ്ടാക്കിയതായും അവർ കൂട്ടിച്ചേർത്തു.
മായ വിശ്വനാഥും ലക്ഷ്മിപ്രിയക്കെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ലക്ഷ്മിപ്രിയയുടെ പരാമർശങ്ങൾ അംഗീകരിക്കാനാവാത്തതാണെന്നും, അവർക്കെതിരെ എല്ലാവർക്കും കടുത്ത എതിർപ്പുണ്ടെന്നും മായ പറഞ്ഞു. ഇനി സംഘടനയിൽ അംഗമല്ലാത്തതിനാൽ ലക്ഷ്മിപ്രിയയെ കുറിച്ച് തുറന്നുപറയാമെന്നും, അവർ ഇനി പുതിയ കഥകളുമായി വരുമെന്നുമാണ് മായയുടെ പരിഹാസം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
