നവജിത്ത് മാതാപിതാക്കളെ വെട്ടിയത് ഭാര്യയെ ഇന്ന് പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കാനിരിക്കെ; ഞെട്ടൽ മാറാതെ നാട്ടുകാർ 

DECEMBER 1, 2025, 12:56 AM

ആലപ്പുഴ: അച്ഛനെ മകന്‍ വെട്ടിക്കൊന്നതിന്റെ ഞെട്ടലിൽ നിന്നും ഇതുവരെ ഉണർന്നിട്ടില്ല ആലപ്പുഴയിലെ നാട്ടുകാർ. ഭാര്യ നവ്യ ഇന്ന് പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിക്കാനിരിക്കെയാണ് അതിദാരുണമായ ക്രൂരകൃത്യം നവജിത്ത് നടത്തിയത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

അതേസമയം കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. രക്ഷിതാക്കളുമായുണ്ടായിരുന്ന കുടുംബ പ്രശ്‌നമാകാം കൊലപാതകത്തിന് പിന്നിലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മാവേലിക്കര കോടതിയിലെ അഭിഭാഷകന്‍ കൂടിയാണ് നവജിത്ത്. 

ഇന്നലെ രാത്രി 8.30-നാണ് സംഭവം നടന്നത്. കണ്ടല്ലൂര്‍ തെക്ക് പീടികത്തിറയില്‍ നവജിത്ത്(30) അച്ഛന്‍ നടരാജനെ(48)യും അമ്മ സിന്ധു(48)വിനെയും വെട്ടിയ ശേഷം വീടിന്റെ മുകളിലെ നിലയില്‍ ഇരിക്കുകയായിരുന്നു. വെട്ടുകത്തികൊണ്ടായിരുന്നു ആക്രമണം. ആശുപത്രിയിലെത്തിച്ചെങ്കിലും നടരാജന്‍ മരിച്ചിരുന്നു. സിന്ധു അതീവഗുരുതരാവസ്ഥയില്‍ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നിധിന്‍ രാജ്, നിധിമോള്‍ എന്നിവര്‍ ഇയാളുടെ സഹോദരങ്ങളാണ്. എന്നാൽ സംഭവം നടക്കുമ്പോള്‍ ഇവര്‍ സ്ഥലത്തുണ്ടായിരുന്നില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam