നവകേരള യാത്ര ലാത്തിച്ചാർജ് കേസ്: ഗൺമാൻമാർക്ക് മുൻകൂർ ജാമ്യം നൽകിയ ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയിൽ

JULY 20, 2026, 6:39 AM

കൊച്ചി: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് മുൻകൂർ ജാമ്യം അനുവദിച്ച സെഷൻസ് കോടതി ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവ് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചതായും വാസ്തവവിരുദ്ധമായ പരാമർശങ്ങൾ ഉത്തരവിലുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.

മർദനത്തിന് ഉപയോഗിച്ച വടി ഹാജരാക്കിയെന്നാണ് സെഷൻസ് കോടതി ഉത്തരവിൽ പറയുന്നത്. എന്നാൽ, അത്തരമൊരു ആയുധം ഹാജരാക്കിയിട്ടില്ലെന്നും പ്രതികൾ തന്നെയാണ് അത് നിഷേധിച്ചതെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

രാവിലെ 10 മുതൽ വൈകിട്ട് 4 വരെ മാത്രമാണ് പ്രതികളെ ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകിയിരിക്കുന്നതെന്നും, വിവിധ ജില്ലകളിൽ നിന്നുള്ള പ്രതികളെ ഇത്തരത്തിലുള്ള സമയപരിധിക്കുള്ളിൽ ഫലപ്രദമായി ചോദ്യം ചെയ്യാൻ കഴിയില്ലെന്നും സർക്കാർ വാദിച്ചു. ആക്രമണത്തിന് ഉപയോഗിച്ച ആയുധം ഇതുവരെയും കണ്ടെത്താനായിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.

vachakam
vachakam
vachakam

ഗൺമാൻമാർക്ക് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി ഓഗസ്റ്റ് 10-ലേക്ക് മാറ്റി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam