പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിന്റെ പേഴ്സണൽ സ്റ്റാഫിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തതായി റിപ്പോർട്ട്. സ്വർണം പൊതിഞ്ഞ പാളികളെ ചെമ്പുപാളി എന്ന് രേഖപ്പെടുത്തിയതിൽ ബാഹ്യ ഇടപെടൽ ഉണ്ടോ എന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.
അതേസമയം സ്വർണക്കൊള്ള കേസിൽ എൻ. വാസുവിൻ്റെ റിമാൻഡ് റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. എൻ. വാസു മറ്റ് പ്രതികൾക്ക് ഒപ്പം ചേർന്ന് ശബരിമല സ്വർണക്കൊള്ളയ്ക്ക് ഗൂഢാലോചന നടത്തി എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ചെമ്പ് പാളികൾ എന്ന് ശുപാർശ നൽകിയത് വാസുവാണ് എന്നും ദേവസ്വം സെക്രട്ടറിക്ക് നൽകിയ കത്തിൽ മനഃപൂർവം സ്വർണം പൂശിയതെന്ന് ഒഴിവാക്കി എന്നും സ്വർണക്കൊള്ള നടത്തിയത് ബോർഡിൻ്റെ അറിവോടെയാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
