തൃശൂർ: കൊടുങ്ങല്ലൂരിലെ സ്പെഷ്യൽ സ്കൂളിൽ അന്തേവാസിയായ യുവാവിന്റെ മരണം ദുരൂഹത ഉയർത്തുന്നു. അനുഗ്രഹ സ്പെഷ്യൽ സ്കൂളിലെ 35 വയസുകാരൻ ശ്രീനാഥനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ശ്രീനാഥന്റെ ശരീരത്തിൽ ഗുരുതര പരിക്കുകൾ കണ്ടെത്തിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. വാരിയല്ലുകൾ ഒടിഞ്ഞ നിലയിലും കൈകാലുകളിൽ മർദനത്തിന്റെ പാടുകളുമുണ്ടെന്നതാണ് വിവരം.
സംഭവത്തെ തുടർന്ന് കൊടുങ്ങല്ലൂർ പൊലീസ് സ്കൂളിൽ പരിശോധന നടത്തി. കേസുമായി ബന്ധപ്പെട്ട് സ്കൂളിലെ കെയർടേക്കറായ തിരുവനന്തപുരം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരണകാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
