അജ്മലിനെയും ശ്രീക്കുട്ടിയെയും പിടിച്ചവർക്കെതിരെ കേസ് 

SEPTEMBER 18, 2024, 9:30 AM

കൊല്ലം:  മദ്യലഹരിയിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തിയ ശേഷം നിർത്താതെ പോയ പ്രതികളെ സാഹസികമായി പിന്തുടർന്നു പിടികൂടിയവർക്കെതിരെ പൊലീസ് കേസെടുത്തു.

 വാഹനങ്ങളിൽ പിന്തുടർന്നെത്തി കരുനാഗപ്പള്ളി കോടതിക്കു സമീപം തടഞ്ഞു നിർത്തി ആക്രമിച്ചെന്ന പ്രതി മുഹമ്മദ് അജ്മലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കണ്ടാലറിയാവുന്ന 5 പേർക്കെതിരെ കരുനാഗപ്പള്ളി പൊലീസ് കേസെടുത്തത്. 

അതേസമയം  അപകടത്തിനു ശേഷം കാറിന്റെ ഇൻഷുറൻസ് പോളിസി പുതുക്കി. കെഎൽ 23 ക്യൂ 9347 എന്ന കാറിടിച്ചാണു മൈനാഗപ്പള്ളി ആനൂർക്കാവ് പഞ്ഞിപ്പുല്ലുവിള കുഞ്ഞുമോൾ (45) ദാരുണമായി കൊല്ലപ്പെട്ടത്. 

vachakam
vachakam
vachakam

 ഈ വാഹനത്തിന്റെ ഇൻഷുറൻസ് കാലാവധി 13ന് അവസാനിച്ചിരുന്നു. അപകടം നടന്ന ദിവസം കാറിന് ഇൻഷുറൻസ് ഇല്ലായിരുന്നു. അപകടശേഷം യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ നിന്നു തുടർപോളിസി ഓൺലൈൻ വഴി എടുത്തു. 

16 മുതൽ 1 വർഷത്തേക്കാണു പുതിയ പോളിസി. പ്രതി മുഹമ്മദ് അജ്മലിന്റെ സുഹൃത്തിന്റെ മാതാവിന്റെ പേരിലുള്ളതാണ് കാർ. മൈനാഗപ്പള്ളിയിലെ സുഹൃത്തിനൊപ്പം ഓണാഘോഷവും മദ്യ സൽക്കാരവും കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടം. കാർ ഉടമയെ വിളിച്ചുവരുത്തി വിശദമായ മൊഴിയെടുക്കുമെന്നു പൊലീസ് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam