തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വടകരയിലും നാദാപുരത്തും ബിജെപി യുഡിഎഫിന് വോട്ടുമറിച്ചുവെന്ന് ആരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.
ഷാഫി പറമ്പിൽ എം.എൽ.എയും പാറക്കൽ അബ്ദുള്ളയുമാണ് ഇതിന് പിന്നിൽ. ഇതിന്റെ പേരിൽ ബിജെപിയിലെ ഏഴോളം പ്രവർത്തകരെ പുറത്താക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ കോഴിക്കോട് ജില്ലയിലെ വടകര പാർലമെന്റ് മണ്ഡലങ്ങളിൽ കോലീബി സഖ്യം ഉണ്ടായതാണ്. ഇതിനെ അന്ന് ഇടതുപക്ഷം പരാജയപ്പടുത്തിയിരുന്നു. അതേ മണ്ഡലത്തിലാണ് ഇത്തരം ഒരു കൂട്ടുകെട്ട് വീണ്ടുമുണ്ടായിരിക്കുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
