തിരുവനന്തപുരം: റോഡ് അറ്റകുറ്റപ്പണിക്കായി കമ്മീഷന്‍ വാങ്ങിയ മുട്ടത്തറ കൗണ്‍സിലര്‍ ബി രാജേന്ദ്രനെ സിപിഐഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി റിപ്പോർട്ട്. കൗണ്‍സിലര്‍ സ്ഥാനത്ത് നിന്നും രാജി എഴുതി വാങ്ങിയതായി തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി മാധ്യമങ്ങളോട് വ്യക്തമാക്കി.
അതേസമയം സിപിഐഎമ്മിനെ സംബന്ധിച്ച് ഒരു കാലത്തും അഴിമതി നടത്തുന്നവരെയോ ഇത്തരം മോശപ്പെട്ട പ്രവര്‍ത്തനം നടത്തുന്നവരെയോ അംഗീകരിക്കുകയോ സഹായിക്കുകയോ ചെയ്യുന്ന സമീപനം സ്വീകരിച്ചിട്ടില്ല. ഇവിടെയും കര്‍ക്കശമായ നിലപാട് സ്വീകരിക്കുന്നു എന്നാണ് വി ജോയി വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്