കോഴിക്കോട്: രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ അഭയാർത്ഥി പരാമർശം നടത്തിയ ലീഗ് നേതാവ് തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി. കൊടുവള്ളി കെ എം ഒ ആർട്സ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യു അട്ടിമറി വിജയം നേടിയതിനെത്തുടർന്നാണ് കാദർ നേതാക്കൾക്കെതിരെ വിവാദ പരാമർശം നടത്തിയത്.
കൊടുവള്ളി മണ്ഡലം യുഡിഎഫ് കൺവീനർ കെ കെ എ കാദറാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനായി മത്സരിക്കുന്നത്.
കൊടുവള്ളി മുനിസിപ്പാലിറ്റി 29ാം ഡിവിഷനായ കൊടുവള്ളി ഈസ്റ്റിൽനിന്നാണ് കോണി ചിഹ്നത്തിൽ കെ കെ എ കാദർ ജനവിധിതേടുന്നത്.
'ഇന്ദിരയുടെ പേരകുട്ടികൾക്ക് ഈ അശാന്തിയുടെ കാലത്ത് തണലേകിയ ഞങ്ങളുടെ മതേതരത്വത്തിന് നിങ്ങളുടെ പുതിയ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല' എന്നായിരുന്നു കാദറിന്റെ വിവാദ പരാമർശം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
