മുസ്ലിം ലീഗിന് വി ഡി സതീശൻ മന്ത്രിസഭയിൽ അഞ്ച് മന്ത്രിമാരെ തന്നെ ലഭിക്കും. പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീർ, കെ എം ഷാജി, എൻ ഷംസുദ്ദീൻ, വി ഇ അബ്ദുൾ ഗഫൂർ എന്നിവരാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരിക്കുന്നത്. പട്ടിക നിയുക്ത മുഖ്യമന്ത്രിക്ക് കൈമാറിയതായി ലീഗ് നേതൃത്വം അറിയിച്ചു.
അന്തിമ പ്രഖ്യാപനം വൈകീട്ട് ഉണ്ടാകുമെന്ന് സാദിഖലി തങ്ങൾ പ്രതികരിച്ചു. മന്ത്രിസ്ഥാനത്തേക്ക് നിർദേശിച്ച പേരുകൾ സീൽ ചെയ്ത കവറിലൂടെയാണ് കൈമാറിയതെന്നും അന്തിമ തീരുമാനം സാദിഖലി തങ്ങളുടേതാണെന്നും എം കെ മുനീർ പറഞ്ഞു.
അതേസമയം, കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുള്ള അവസാന നിമിഷം പട്ടികയിൽ നിന്ന് ഒഴിവായി. പകരം പി കെ ബഷീർ പട്ടികയിൽ ഇടംപിടിക്കുകയായിരുന്നു. കൂടാതെ, കാസർകോട് ജില്ലയ്ക്ക് പ്രതിനിധിത്വം നൽകണമെന്ന് ആവശ്യപ്പെട്ട് എ കെ എം അഷ്റഫ്നെ മന്ത്രിയാക്കണമെന്ന ആവശ്യം ഉയർന്നിരുന്നുവെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല. മുസ്ലിം ലീഗിന്റെ മാത്രം അല്ല, യുഡിഎഫിലെ മുഴുവൻ മന്ത്രിസ്ഥാന കാര്യങ്ങളിലും ധാരണയായെന്നാണ് പിഎംഎ സലാം പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
