തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ അച്ഛനും മക്കളുമുൾപ്പെടെ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആലുനിന്നകുഴി സ്വദേശി ബിജു, മക്കളായ അമ്പാടി, മിഥുൻ, അമ്പാടിയുടെ സുഹൃത്ത് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ആക്രമണം നടത്തിയതാരെന്നത് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം.
ബൈക്ക് റേസിനെ ചൊല്ലിയ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. നെയ്യാറ്റിൻകര സ്വദേശി മനോജ് ആണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ബിജുവിന്റെ മകനെ കാണാനെത്തിയ സുഹൃത്ത് വീടിന് മുന്നിൽ ബൈക്ക് റേസ് നടത്തിയതിനെ ചൊല്ലിയായിരുന്നു തർക്കത്തിന്റെ തുടക്കം. മനോജും സംഭവത്തിൽ ഇടപെട്ടതോടെ വാക്കേറ്റം രൂക്ഷമാവുകയും പിന്നീട് കയ്യാങ്കളിയിലേക്ക് മാറുകയും ചെയ്തു. ഇതിനിടെയുണ്ടായ ആക്രമണത്തിലാണ് മനോജിന് മാരകമായി പരിക്കേറ്റത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
