മുക്കാട്ടുകര : സെന്റ് ജോർജ്ജസ് യു.പി സ്‌കൂളിൽ വെച്ച് ലഹരിക്കെതിരെ മാതൃഭൂമി ദിനപത്രത്തിന്റെ സഹകരണത്താൽ അഭ്യുദയകാംക്ഷികളുടെ സാമ്പത്തിക പിന്തുണയോടെ 'വായനയാണ് ലഹരി' എന്ന ക്യാമ്പയിൻ സംഘടിപ്പിച്ചു. മുക്കാട്ടുകര സെന്റ് ജോർജ്ജസ് എൽ.പി, യു.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് സൗജന്യമായി പത്രം വീടുകളിലേക്ക് നൽകുന്നതിന്റെ വിതരണ ഉദ്ഘാടനം ബഹു. തൃശൂർ കോർപ്പറേഷൻ മേയർ എം.കെ.വർഗ്ഗീസ് നിർവ്വഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്യാമള മുരളീധരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മണ്ണുത്തി സബ്ബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് കെ.സി.ബൈജു മുഖ്യതിഥിയായിരുന്നു. സെന്റ് ജോർജ്ജസ് യു.പി. സ്‌കൂൾ ഹെഡ്മിസ്ട്രസ് സി.എൽ.ലിനറ്റ്, സെന്റ് ജോർജ്ജസ് എൽ.പി സ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ആൻസി മരിയ, വിൻസന്റ് കളപ്പുര, സെബാസ്റ്റ്യൻ ജോസഫ്, വിൻസന്റ് കവലക്കാട്ട്, ജെൻസൻ ജോസ് കാക്കശ്ശേരി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിന് ഡാനി ഡേവിസ്, മേജോ ജോർജ്ജ്, കെ.ആർ.രാഹുൽ, സി.ഡി.ടോണി, എ.കെ.ആന്റോ, ജോർജ്ജ് മഞ്ഞിയിൽ, പവിൻ തോമസ്, അധ്യാപകർ,അനധ്യാപകർ എന്നിവർ നേതൃത്വം നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്