ജീവന്റെ പ്രഘോഷണം ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ജീവന്റെ ശുശ്രൂഷയിൽ വ്യാപൃതരായിരിക്കുന്നവരെല്ലാം സമൂഹത്തിന് നൽകുന്ന ശുശ്രൂഷ അതുല്യമാണെന്നും ചങ്ങനാശ്ശേരി അതിരൂപതാ വികാരി ജനറാൾ മോൺ. മാത്യു ചങ്ങങ്കരി.
ചങ്ങനാശ്ശേരി അതിരൂപത ജീവൻ ജ്യോതിസ് പ്രോ-ലൈഫ് സെൽ, മാതൃവേദി-പിതൃവേദി എന്നിവിടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട പ്രോലൈഫ് ദിനാചരണം ചങ്ങനാശ്ശേരി കത്തീഡ്രൽ പള്ളിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉച്ചകഴിഞ്ഞ് 2.30 നടത്തിയ പ്രോലൈഫ് ജപമാലയ്ക്ക് ടോമിച്ചൻ കാവാലം, കൊച്ചുറാണി മാത്യു പനച്ചിക്കൽ നേതൃത്വം നൽകി. തുടർന്ന് അതിരുപതാ ഡയരക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാലയും സിസ്റ്റർ ചെറുപുഷ്പം sabs ദിവ്യകാരുണ്യ ആരാധന നയിച്ചു. അതിരുപതാ പ്രോലൈഫ് കോർഡിനേറ്റർ എബ്രഹാം പുത്തൻകളം ജീവന്റെ ശുശ്രുഷയുടെ ആവശ്യകതയെ പറ്റി സംസാരിച്ചു.
അജാതശിശുക്കൾക്കായി പള്ളി അങ്കണത്തിൽ സ്ഥാപിച്ചിരിക്കുന്ന സ്മാരകത്തിൽ മോൺ ചങ്ങാങ്കരി പുഷ്പാർച്ചന നടത്തി. തുടർന്ന് പ്രോലൈഫ് ദിനാചരണത്തിന്റെ ഭാഗമായുള്ള റാലി ചങ്ങനാശ്ശേരി പെരുന്ന ബസ്റ്റാന്റിലേക്ക് നടത്തപ്പെട്ടു. അവിടെ നടന്ന സമ്മേളനത്തിൽ ഫാ. സെബാസ്റ്റ്യൻ ചാമക്കാല, എബ്രഹാം പുത്തൻകളം എന്നിവർ പ്രോലൈഫ് ദിന സന്ദേശം നൽകി.
പിതൃവേദി അതിരുപതാ ജനറൽ സെക്രട്ടറി ജോഷി കൊല്ലാപുരം ആശംസകൾ അർപ്പിച്ചു. പ്രോലൈഫ് സെക്രട്ടറി റെജി ആഴാംചിറ, കൊച്ചുറാണി പനച്ചിക്കൽ, ബൈജു ആലഞ്ചേരി, പ്രിൻസ് ചക്കാല, എബ്രഹാം കിളിയാട്ടുശ്ശേരി, ടോമിച്ചൻ കാവാലം, ബോബി തോമസ് ലാലപ്പൻ നെല്ലിക്കൽ മറ്റ് ഫോറോനാ കോർഡിനേറ്റർമാർ ശുശ്രുഷകൾക്ക് നേതൃത്വം നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്