"പ്രവാചക കേശം ഒരു വർഷത്തിൽ അര സെൻ്റിമീറ്റർ വളർന്നെങ്കിൽ, 1500 വർഷം കൊണ്ട് എത്ര കി.മീ വളർന്നിട്ടുണ്ടാകും?"; പരിഹാസവുമായി ഹുസൈൻ മടവൂർ

AUGUST 29, 2025, 4:33 AM

കോഴിക്കോട്: പ്രവാചക കേശം വളർന്നെന്ന കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരിൻ്റെ പ്രസ്താവനയെ പരിഹസിച്ച് മുജാഹിദ് നേതാവ് ഹുസൈൻ മടവൂർ. 

ഒരു വർഷം കൊണ്ട് അര സെൻ്റിമീറ്റർ വളർന്നെന്ന് പറയുന്നു. എങ്കിൽ 1500 വർഷം കൊണ്ട് എത്ര കിലോമീറ്റർ വളർന്നിട്ടുണ്ടാകുമെന്നാണ് ഹുസൈൻ മടവൂരിൻ്റെ ചോദ്യം. പണം ഉണ്ടാക്കാൻ കാന്തപുരം മതത്തെ ഉപയോഗിക്കുകയാണെന്നും ഹുസൈൻ മടവൂർ പറഞ്ഞു.

ഖുർആനിലും മുഹമ്മദ് നബിയുടെ ഉപദേശത്തിലും ഇല്ലാത്ത കാര്യം സ്വീകരിക്കാൻ ആർക്കും ബാധ്യതയില്ലെന്ന് ഹുസൈൻ മടവൂർ ചൂണ്ടിക്കാട്ടി. വിശ്വസിക്കണമെങ്കിൽ ഇസ്ലാമിൻ്റെ പ്രമാണങ്ങളിൽ വേണം. കേശ വിവാദം ഒരു തവണ അവസാനിച്ചതാണ്.

vachakam
vachakam
vachakam

ഓരോരുത്തർ പറയുന്നതിനനുസരിച്ച് ഇതിനെതിരെ കെഎൻഎം ക്യാമ്പയിൻ നടത്തില്ല. അന്ധവിശ്വാസം പ്രചരിപ്പിക്കുന്നത് മുസ്ലിം വിശ്വാസികളോട് ചെയ്യുന്ന തെറ്റാണെന്നും അതിൽ നിന്ന് കാന്തപുരം പിൻമാറണമെന്നും മുജാഹിദ് നേതാവ് അഭിപ്രായപ്പെട്ടു. വിവാദം അവസാനിച്ച് വരുമ്പോൾ വീണ്ടും എടുത്തിടുകയാണ്. സമസ്ത നേതാക്കൾ തന്നെ തള്ളി പറഞ്ഞതാണെന്നും ഹുസൈൻ മടവൂർ കൂട്ടിച്ചേർത്തു.

തിരുകേശം വളർന്നുവെന്ന പ്രസ്താവനയിൽ കാന്തപുരത്തിനെതിരെ രൂക്ഷവിമർശനവുമായി കെഎൻഎം രംഗത്തെത്തിയിരുന്നു. കാന്തപുരം അബൂബക്കർ മുസ്ലിയാർ സമുദായത്തെ തെറ്റിധരിപ്പിക്കുന്നതായി കെഎൻഎം സംസ്ഥാന പ്രസിഡണ്ട് ടി.പി. അബ്ദുള്ള കോയ മദനി പറഞ്ഞു. തിരുകേശത്തിൻ്റെ പേരിൽ കാന്തപുരം കളവ് പറയുന്നു. കാന്തപുരത്തിൻ്റെ മരണാനന്തരം ഇത് അത്ഭുതസിദ്ധിയായി പ്രചരിപ്പിക്കാനുള്ള കുബുദ്ധിയാണ് നടക്കുന്നതെന്നും മുടിയുടെ പേരിൽ വരുമാന കേന്ദ്രമാക്കാനാണ് ശ്രമിക്കുന്നതെന്നും കെഎൻഎം ആരോപിച്ചു.

കഴിഞ്ഞ ദിവസം മർകസ് നോളജ് സിറ്റിയിൽ നടന്ന പ്രവാചക പ്രകീർത്തന സദസിൽ സംസാരിക്കവെയായിരുന്നു കാന്തപുരം മുസ്ലിയാരിൻ്റെ വിവാദ പരാമർശം. പ്രവാചക കേശം (ശഅ്‌റ് മുബാറക്) അര സെന്റീമീറ്റർ വളർന്നുവെന്നാണ് കാന്തപുരം മുസ്ലിയാർ അവകാശപ്പെടുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam