മലപ്പുറം: ഡിവൈഎസ്‌പി മധു ബാബുവിന് എതിരെ വീണ്ടും പരായുമായി ഒരമ്മ രംഗത്ത്. തന്റെ മകൾ ആത്മഹത്യ ചെയ്ത കേസ് ഡിവൈഎസ്‌പി ഒതുക്കി തീർത്തെന്നാണ് ഈ അമ്മയുടെ പരാതി. മലപ്പുറം സ്വദേശിനി സലീനയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
മകൾ ആസിയ മരിച്ച കേസിലാണ് ഡിവൈഎസ്‌പി മധു ബാബുവിന് എതിരെ പരാതി. വിവാഹം കഴിഞ്ഞ് നാലാം മാസം ആസിയ ആലപ്പുഴയിലെ ഭർതൃ വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു.
മകളുടെ ഭർത്താവിനെതിരെയുള്ള പരാതി ഡിവൈഎസ്‌പി മധുബാബു വലിച്ചെറിഞ്ഞെന്നും ഗൗരവമായി അന്വേഷിച്ചില്ലെന്നും സലീന ആരോപിക്കുന്നു.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 25നായിരുന്നു ആസിയ എന്ന 23കാരിയുടെ വിവാഹം. വിവാഹം കഴിഞ്ഞ് നാലാം മാസം ആസിയ തൂങ്ങിമരിച്ചു. ആദ്യഘട്ടത്തിൽ ദുരൂഹതകളില്ലായിരുന്നെങ്കിലും, പിന്നീടാണ് ഭർത്താവിനെതിരെ പരാതിയുമായി അമ്മ സലീന രംഗത്തെത്തിയത്. വിവരങ്ങളെല്ലാം പൊലീസിനെ അറിയിക്കുകയും ചെയ്തു.
പരാതിയുമായി നിരവധി തവണ സലീന എസ്‌പി ഓഫീസിൽ കയറിയറങ്ങി. കേസ് അന്വേഷിക്കാമെന്ന് പറഞ്ഞ് വിട്ടെങ്കിലും പുരോഗതിയൊന്നും ഉണ്ടായില്ല. വീണ്ടും സ്റ്റേഷനിലെത്തിയപ്പോൾ ഡിവൈഎസ്‌പി മധു ബാബു ഇത് കള്ള പെറ്റീഷനാണെന്ന് പറഞ്ഞ് വലിച്ചെറിഞ്ഞെന്നും, കോടതിയിൽ പോകാൻ ആവശ്യപ്പെട്ടെന്നും യുവതി പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്