എറണാകുളത്ത് നവജാത ശിശുവിനെ വയോധികയ്ക്ക് വിറ്റു അമ്മയും ആൺസുഹൃത്തും; എട്ടിന്റെ പണി നൽകി പോലീസ് 

AUGUST 3, 2025, 10:42 PM

കൊച്ചി: എറണാകുളത്ത് നവജാത ശിശുവിനെ വയോധികയ്ക്ക് വിറ്റതായി റിപ്പോർട്ട്. ആലുവ സ്വദേശിയായ അമ്മയും ആൺ സുഹൃത്തും കുഞ്ഞിനെ ഉപേക്ഷിച്ചതായാണ് ലഭിക്കുന്ന വിവരം. മുപ്പത്തടത്തെ ഒരു വീട്ടിൽ നിന്ന് ആണ് കളമശ്ശേരി പൊലീസ് ഇന്ന് വെളുപ്പിന് കുഞ്ഞിനെ കണ്ടെത്തിയത്. 

അതേസമയം സംഭവത്തിൽ അമ്മയെ ഒന്നാം പ്രതിയും ആൺ സുഹൃത്ത് ജോൺ തോമസിനെ രണ്ടാം പ്രതിയുമാക്കി പൊലീസ് കേസെടുത്തു. ആൺ സുഹൃത്തിൽ ജനിച്ച കുഞ്ഞിനെയാണ് ആലുവ സ്വദേശിയായ യുവതി മറ്റൊരാൾക്ക് കെെമാറിയതെന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ മാസം 26നാണ് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവതി അഡ്മിറ്റ് ആകുന്നത്. അന്ന് തന്നെ പ്രസവിച്ചു. മാനഹാനി ഭയന്ന് കുഞ്ഞിനെ മറ്റൊരാൾക്ക് കെെമാറുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. കുഞ്ഞ് നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജിലാണ്. ആരോഗ്യപ്രശ്നങ്ങൾ ഉള്ള യുവതിയെ ചികിത്സയ്ക്ക് ശേഷം മഹിളാമന്ദിരത്തിലേക്ക് മാറ്റി. ഭർത്താവുമായി അകന്ന് കഴിയുന്ന യുവതിക്ക് മറ്റ് രണ്ട് കുട്ടികൾ കൂടിയുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam