തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ കേരള പബ്ലിക് സർവീസ് കമ്മീഷൻ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടൽ പ്രതീക്ഷയിൽ മുപ്പതിനായിരത്തിലധികം ഉദ്യോഗാർഥികൾ. ഇന്ന് ചേരുന്ന പി.എസ്.സി യോഗത്തിൽ 289 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്ന കാര്യം പരിഗണിക്കും എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളുടെ ഉൾപ്പെടെയുള്ള റാങ്ക് ലിസ്റ്റുകളാണ് യോഗത്തിൽ പരിഗണിക്കുന്നത്. ചില അസിസ്റ്റന്റ് പ്രൊഫസർ റാങ്ക് ലിസ്റ്റുകളിൽ ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർഥികൾക്ക് പോലും ഇതുവരെ നിയമനം ലഭിച്ചിട്ടില്ലെന്നാണ് വിവരം.
പരിഗണനയിലുള്ള റാങ്ക് ലിസ്റ്റുകളിലായി ആകെ 30,845 ഉദ്യോഗാർഥികളാണുള്ളത്. കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ റാങ്ക് ലിസ്റ്റുകൾ നീട്ടണമെന്ന ആവശ്യം ഉദ്യോഗാർഥികൾ ശക്തമായി ഉന്നയിച്ചുവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
