കൊച്ചി: ദാദ സാഹേബ് ഫാല്‍കേ അവാര്‍ഡ് ചടങ്ങിലെ മോഹന്‍ലാലിന്റെ കവിതയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പ്രതികരിച്ച് ആര്‍ ബിന്ദു.
രണ്ടു വരികളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ വിലയിരുത്തേണ്ടതില്ല. ആ വരികളെ കുറിച്ച് വേവലാതിപെടേണ്ടതില്ല. വരികള്‍ അല്ല പ്രസംഗത്തിന്റെ അകത്തുകയാണ് നോക്കേണ്ടത്. ആരുടെ വരികള്‍ ആണെന്ന് കണ്ടെത്തിയാല്‍ തന്നോട് കൂടി പറയണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
”തത്ത്വചിന്തകനും സാമൂഹ്യപരിഷ്‌കർത്താവും മഹാകവിയുമായ കുമാരനാശാൻ ‘വീണപൂവ്’ എന്ന കവിതയിൽ കുറിച്ച പോലെ ‘ചിതയിലാഴ്ന്നു പോയതുമല്ലോ ചിരമനോഹരമായ പൂവിത്! പ്രതിഭ കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയും തലമുറകളെ അവർ അവശേഷിപ്പിച്ച സുഗന്ധത്തിലൂടെ പ്രചോദിപ്പിക്കുകയും ചെയ്ത് വിടർന്ന് അടർന്നു പോയ എല്ലാവരെയും ഈ നിമിഷം ഓർക്കുന്നു”- എന്നാണ് മോഹൻലാൽ പറഞ്ഞത്.
ഇതിൽ രണ്ട് പ്രശ്നങ്ങളാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നത്. ഒന്ന്, മലയാള സിനിമയിയെ പൂർവികരെ അനുസ്മരിച്ചതാണെങ്കിലും ആ സദർഭത്തിലെ ആ വരികളുടെ പ്രസക്തി വ്യക്തമല്ല.
മറ്റൊന്ന്, വീണപൂവിൽ ഇങ്ങനൊരു ഭാഗമില്ല. വീണപൂവ് ഖണ്ഡകാവ്യമാണ്. വീണുകിടക്കുന്ന പൂവിനെയും ചുറ്റും പറന്ന് നടക്കുന്ന വണ്ടിനെയും വിഷയമാക്കി ആശാൻ എഴുതിയ തത്ത്വചിന്തയും ലൗകിക-ആദ്ധ്യാത്മിക കാഴ്ചപ്പാടുകളും ചേർന്ന കൊച്ചുകാവ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
