'തുടരും' എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയിലെ മോഹൻലാലിന്റെ ലുക്ക് പുറത്ത്. സിനിമയ്ക്കായി താടി വടിച്ച്, മീശ പിരിച്ച ലുക്കിലാണ് മോഹൻലാൽ എത്തുന്നത്.
ദീർഘകാലത്തിന് ശേഷമാണ് ഈ ഗെറ്റപ്പിൽ മോഹൻലാൽ ഒരു ചിത്രത്തിൽ അഭിനയിക്കുന്നത്. നടൻ പങ്കുവച്ച ചിത്രം ഇതിനോടകം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.
ആറാം തമ്പുരാൻ സ്റ്റൈലിൽ 'ചുമ്മ' എന്ന് കുറിച്ചു കൊണ്ടാണ് നടൻ 'L366'ലെ ലുക്ക് പങ്കുവച്ചത്. 2018ൽ ഇറങ്ങിയ 'ഒടിയൻ' എന്ന ചിത്രത്തിന് ശേഷം താടിയുള്ള ഗെറ്റപ്പിലാണ് മോഹൻലാൽ അഭിനയിച്ചിരുന്നത്.
തൊടുപുഴയ്ക്കടുത്ത്, കലൂർ ഐപ്പ് മെമ്മോറിയൽ സ്കൂളിൽ വച്ചാണ് 'L366'ന്റെ ചിത്രീകരണം ആരംഭിച്ചത്. നിർമാതാവ് ആഷിഖ് ഉസ്മാന്റെ പിതാവ് ഉസ്മാൻ മുഹമ്മദ് ഇബ്രാഹിം, സ്വിച്ചോൺ കർമവും സംവിധായകൻ തരുൺ മൂർത്തിയുടെ പിതാവ് മധു മൂർത്തി ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാണ് ചിത്രീകരണത്തിന് തുടക്കമായത്.
ആന്റണി പെരുമ്പാവൂർ, പ്രകാശ് വർമ തുടങ്ങിയ ചിത്രത്തിലെ അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും, ബന്ധുമിത്രാദികളുടേയും സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. മോഹൻലാലിന്റെ 366ാം ചിത്രവും ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ 21ാം ചിത്രവുമാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
