തിരുവനന്തപുരം: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് സാമുദായിക നേതാക്കളല്ലെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ. വെള്ളാപ്പള്ളി നടേശന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നുവെന്നും വ്യക്തമാക്കി.
എന്നാൽ മുഖ്യമന്ത്രിയെ ഉയർത്തി ഇതുവരെയും കോൺഗ്രസ് ഒരു തിരഞ്ഞെടുപ്പും നേരിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വിഡി സതീശനെതിരായ വെള്ളാപ്പള്ളിയുടെ വിമർശനങ്ങളെ കോൺഗ്രസ്സ് തള്ളികളയുന്നുവെന്നും പ്രതിപക്ഷ നേതാവിനെ അഹങ്കാരിയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്