തിരൂര്‍: മലപ്പുറം തിരൂരില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ സഹോദരങ്ങളായ നാല് പേര്‍ കസ്റ്റഡിയില്‍. കൊലയ്ക്ക് പിന്നില്‍ പണത്തെച്ചൊലിയുള്ള തര്‍ക്കമാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
തിരൂര്‍ വാടിക്കല്‍ സ്വദേശികളായ ഫഹദ്, ഫാസില്‍, ഫര്‍ഷാദ്, ഫവാസ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.
തിരൂര്‍ കട്ടിളപ്പള്ളി സ്വദേശി തുഫൈല്‍ കൊല്ലപ്പെട്ടത്. നാല് പേര്‍ ചേര്‍ന്ന് തുഫൈലിനെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കസ്റ്റഡിയില്‍ എടുത്തപ്പോഴാണ് കൊല നടത്തിയത് സഹോദരങ്ങളാണെന്ന് പൊലീസിന് വ്യക്തമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തുഫൈലിന്റെ സുഹൃത്തിന് പ്രതികള്‍ പണം നല്‍കാനുണ്ടെന്ന് പൊലീസ് കണ്ടെത്തി.
ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തുഫൈലിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്