പിറവം: മിഷേൽ ഷാജിയുടെ ദുരൂഹമരണത്തിൽ നീതി തേടി മാതാപിതാക്കൾ. മിഷേലിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് ഈ മാസം ഒന്നിന് പിറവം മണ്ഡലത്തിൽ നടന്ന നവകേരള സദസ്സിലാണ് മാതാപിതാക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകി.
കേസിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരണമെന്നും പ്രതികൾക്ക് തക്ക ശിക്ഷ നൽകണമെന്നുമാണ് മാതാപിതാക്കളുടെ ആവശ്യം.
മകളുടെ മരണം ആത്മഹത്യയാക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
നീതി ചോദിച്ചു വാങ്ങേണ്ടത് നമ്മുടെ ആവശ്യമായതു കൊണ്ടും എന്നെങ്കിലും നീതി നടപ്പാകും എന്ന വിശ്വാസം ഉള്ളതുകൊണ്ടുമാണ് വീണ്ടും പരാതി നൽകിയതെന്ന് മിഷേലിന്റെ പിതാവ് ഷാജി പറഞ്ഞു.
ശക്തമായ രാഷ്ട്രീയ ഇടപെടൽ ഉള്ളതുകൊണ്ടാണ് മിഷേലിന്റെ മരണം ആത്മഹത്യയാണെന്നു വരുത്തിത്തീർക്കാൻ പൊലീസ് ശ്രമിക്കുന്നത്. ആദ്യ ദിവസം മുതൽ പൊലീസിനു കൃത്യമായ നിർദേശം ഉന്നതങ്ങളിൽനിന്നു ലഭിച്ചിട്ടുണ്ട്. അവർ ഒതുക്കിവച്ച കേസിൽ അവരിൽനിന്നു തന്നെ നീതി ലഭിക്കുമെന്നത് ഒരു വിശ്വാസം മാത്രമാണെന്നും ഷാജി പറഞ്ഞു.
2017 മാർച്ച് ആറിനാണ് കൊച്ചിക്കായലിൽ മിഷേലിന്റെ മൃതദേഹം കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്