കോഴിക്കോട്: മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. ജില്ലയിൽ നിന്നുള്ള നേതാക്കൾക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന ആരോപണമാണ് മണ്ഡലം ഭാരവാഹികൾ യോഗത്തിൽ ഉയർത്തിയത്.
കോഴിക്കോട് ജില്ലയിൽ നിന്നുള്ള എംഎൽഎമാരെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതും മന്ത്രിമാരുടെ സ്റ്റാഫ് നിയമനങ്ങളിൽ ജില്ലയെ അവഗണിച്ചതുമാണ് പ്രധാന വിമർശന വിഷയങ്ങൾ.
സംസ്ഥാന നേതൃത്വം കോഴിക്കോട് ജില്ലയെ ഫണ്ട് പിരിവിനും പാർട്ടി പരിപാടികൾ സംഘടിപ്പിക്കാനുമുള്ള ഒരു മേഖലയായി മാത്രമാണ് കാണുന്നതെന്നും യോഗത്തിൽ വിമർശനമുയർന്നു.
സംസ്ഥാന നേതാക്കൾ സന്നിഹിതരായിരുന്ന യോഗത്തിലാണ് മണ്ഡലം ഭാരവാഹികൾ അതൃപ്തി പരസ്യമായി അറിയിച്ചത്. ജില്ലയ്ക്ക് അർഹമായ രാഷ്ട്രീയ പ്രാതിനിധ്യവും സംഘടനാപരമായ പരിഗണനയും ഉറപ്പാക്കണമെന്ന ആവശ്യവും അവർ മുന്നോട്ടുവച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
