ആലപ്പുഴ : ശുചിമുറിയിൽ വഴുതി വീണ് കാലിന് പരിക്കേറ്റ് പരുമല ആശുപത്രിയിൽ കഴിയുന്ന മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരനെ സന്ദർശിച്ച് മന്ത്രി സജി ചെറിയാൻ.അപകട വിവരങ്ങൾ തിരക്കുകയും, അൽപനേരം ആശുപത്രിയിൽ അദ്ദേഹത്തോടൊപ്പം ചിലവഴിച്ച ശേഷവുമാണ് മന്ത്രി സജി ചെറിയാൻ മടങ്ങിയത്.
ഇന്നലെ രാവിലെയാണ് കുളിമുറിയിൽ വഴുതി വീണ് ജി.സുധാകരന്‍റെ കാലിന് പരിക്കേറ്റത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പരുമല ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.പരിശോധനയിൽ മൾട്ടിപ്പിൾ ഫ്രാക്ചർ കണ്ടെത്തിയതിനാൽ കാലിന് ഓപ്പറേഷൻ നടത്തിയ ശേഷം ആശുപത്രിയിൽ കഴിയുകയാണ് അദ്ദേഹം. തുടർചികിത്സ ആവശ്യം ഉള്ളതിനാൽ തുടർന്നുള്ള രണ്ട് മാസം പൂർണ്ണ വിശ്രമം ഡോക്ടർമാർ നിർദേശിച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
