തദ്ദേശമന്ത്രിക്ക് നൽകിയത്  നിരോധിച്ച പ്ലാസ്റ്റിക്ക് ബൊക്കെ: പതിനായിരം രൂപ പിഴയീടാക്കാൻ കഴിയുന്ന കുറ്റമെന്ന് മന്ത്രി എം ബി രാജേഷ്

AUGUST 25, 2025, 11:08 PM

പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിപാടികളിൽ നിർബന്ധമായും പാലിക്കേണ്ടതാണ് ഹരിത പ്രോട്ടോകോൾ.

എന്നാൽ ഈ  പ്രോട്ടോകോൾ പാലിക്കാതെ നിരോധിച്ച പ്ലാസ്റ്റിക്ക് ബൊക്കെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് തന്നെ നൽകി അബന്ധം പിണഞ്ഞിരിക്കുകയാണ്  കുത്തനൂർ പഞ്ചായത്ത് ഭരണസമിതിയ്ക്ക്. 

ബൊക്കെ വാങ്ങാതെ അതിലെ ചട്ടലംഘനം വേദിയിൽ നിന്ന്  തന്നെ   മന്ത്രി എംബി രാജേഷ് ചൂണ്ടിക്കാട്ടി. പതിനായിരം രൂപ പിഴയീടാക്കാൻ കഴിയുന്ന കുറ്റമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. 

vachakam
vachakam
vachakam

നിരോധിത പ്ലാസ്റ്റിക് ഉപയോഗം തടയേണ്ട വകുപ്പ് തന്നെയാണ് അത് ലംഘിച്ചത് സർക്കാർ ഉത്തരവ് പോലും പലരും വായിച്ച് നോക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam