കോട്ടയം: കാഞ്ഞിരപ്പള്ളി പട്ടിമറ്റത്ത് മദ്ധ്യവയസ്‌കനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രദേശവാസിയായ സലിം എന്നയാളുടെ മൃതദേഹമാണ് ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിൽ കണ്ടെത്തിയത്.
ആത്മഹത്യയാണന്നാണ് പ്രാഥമിക നിഗമനം. കുടുംബ പ്രശ്‌നങ്ങൾ നിലനിന്നിരുന്നതായാണ് വിവരം. തിങ്കളാഴ്ച മുതൽ ഇയാളെ കാണാനില്ലായിരുന്നു.
ഇന്ന് രാവിലെ പ്രദേശത്തെ ടാപ്പിംഗ് തൊഴിലാളിയാണ് കിണറ്റിൽ മൃതദേഹം കണ്ടത്. തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
