മാനന്തവാടി: മേപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച ജെസിയുടെ കുടുംബത്തിലെ ഒരു അംഗത്തിന് ജോലി എന്ന ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി ടി സിദ്ദിഖ്.
ജെസിയുടെ മരണാനന്തര ചടങ്ങുകള്‍ക്കായി പതിനായിരം രൂപ നല്‍കുമെന്നും കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
താല്‍ക്കാലിക ജോലി ഉടന്‍ നല്‍കുമെന്നും കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ ജെസിയുടെ ഭര്‍ത്താവ് ഷാജിയുടെ ചികിത്സ പൂര്‍ണമായും താന്‍ ഏറ്റെടുക്കുമെന്നും സിദ്ദിഖ് വ്യക്തമാക്കി.
കാട്ടാന ആക്രമണത്തിൽ മരിച്ച ജെസിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ ആഷിഖ് അലി അറിയിച്ചിരുന്നു.
5 ലക്ഷം രൂപ അടിയന്തര ധനസഹായമായി ഇന്ന് തന്നെ കൈമാറും. കുടുംബത്തിലെ ആശ്രിതരിൽ ഒരാൾക്ക് താൽക്കാലിക ജോലി നൽകുമെന്നും പ്രദേശത്തെ കാട്ടാനയെ തുരത്താൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും ആഷിഖ് അലി പറഞ്ഞിരുന്നു.
.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
