ആലപ്പുഴ: രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 31 ലക്ഷം രൂപയുമായി യുവാവ് പൊലീസ് പിടിയിൽ.
ആലപ്പുഴ മുല്ലക്കൽ സ്ട്രീറ്റിൽ പരാശക്തി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മഹാരാഷ്ട്ര സങ്ക്ലി ജില്ലയിൽ അംബിഗോവോവണിൽ രവീന്ദ്ര തുളസി റാം മനോ(38) ആണ് പൊലീസ് പിടിയിലായത്.
ആലപ്പുഴ വഴിയുള്ള വന്ദേഭാരത് എക്സ്പ്രസ്സിൽ രേഖകളില്ലാതെ 31 ലക്ഷം രൂപയുമായി യാത്ര ചെയ്ത രവീന്ദ്ര തുളസി റാമിനെയാണ് സൗത്ത് പൊലീസ് പിടികൂടിയത്.
രഹസ്യ വിവരത്തെ തുടർന്ന് ആലപ്പുഴ സൗത്ത് പ്രിൻസിപ്പൽ എസ് ഐ ജി.എസ് ഉണ്ണികൃഷ്ണൻ നായരും സംഘവും ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്