മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സാ പിഴവ്; ഫീസിന് പുറമെ 5000 രൂപ വാങ്ങി, ഡോ. വേണുഗോപാലിനെതിരെ കൈക്കൂലി ആരോപണവുമായി റീജിത്തിൻ്റെ കുടുംബം

JUNE 4, 2026, 9:43 PM

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സാ പിഴവിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിൻ്റെ വിശദീകരണം തള്ളി മരിച്ച റീജിത്തിൻ്റെ കുടുംബം. 

ഡോക്ടർ വേണുഗോപാൽ നേരിട്ട് ഒരു കാര്യവും ബൈസ്റ്റാൻഡേഴ്സിനോട് സംസാരിച്ചിട്ടില്ല. പിജി ഡോക്ടർമാരാണ് ചികിത്സ നൽകിയതെന്നും റീജിത്തിൻ്റെ ഭാര്യ സഹോദരൻ ഷിബു പറഞ്ഞു.

വീട്ടിലെത്തി കണ്ടപ്പോൾ ഫീസിന് പുറമെ 5000 രൂപ വാങ്ങി. വീട്ടിലെത്തി ഡോക്ടർക്ക് പണം നൽകിയാൽ രോഗിയെ കൂടുതൽ ശ്രദ്ധിക്കുമെന്ന് മറ്റ് രോഗികളും പറഞ്ഞു.

vachakam
vachakam
vachakam

2015ൽ സർജറി ചെയ്തിടത്ത് വീണ്ടും സർജറി ചെയ്തു. ആദ്യം സർജറി ചെയ്ത ഡോക്ടറെ കണ്ടപ്പോൾ അവിടെ തന്നെ വീണ്ടും ചെയ്യേണ്ടിയിരുന്നില്ല എന്ന് നിർദേശിച്ചു. മെഡിക്കൽ പ്രിൻസിപ്പൽ പ്രഖ്യാപിച്ച അന്വേഷണത്തിൽ വിശ്വസിക്കുന്നുവെന്നും നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഷിബു മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, കഴിഞ്ഞദിവസമാണ് വാണിമേൽ സ്വദേശി പറമ്പത്ത് റീജിത്ത് മരിച്ചത്. ഇടത് വൃക്കയ്ക്ക് പകരം വലത് വൃക്കയ്ക്ക് ശസ്ത്രക്രിയ നടത്തിയതാണ് റീജിത്ത് മരിക്കാന്‍ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാല്‍ ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൻ്റെ വിശദീകരണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam