തൃശൂര്‍: എല്‍ഡിഎഫുമായുള്ള ബോണ്ട് അവസാനിച്ചെന്ന് മേയര്‍ എം കെ വര്‍ഗീസ്. എല്‍ഡിഎഫ് തന്റെ കൂടെയാണ് വന്നതെന്നും താന്‍ എല്‍ഡിഎഫിന്റെ കൂടെയല്ല പോയതെന്നും എം കെ വര്‍ഗീസ് പ്രതികരിച്ചു. ആദ്യം താന്‍ കോണ്‍ഗ്രസ് ആയിരുന്നുവെന്നും കോണ്‍ഗ്രസ് തള്ളിയത് കൊണ്ടാണ് സ്വതന്ത്രനായി മത്സരിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം 'അന്നത്തെ സാഹചര്യം വ്യത്യസ്തമായിരുന്നു. കോണ്‍ഗ്രസ് അധികാരമില്ലാതെ നില്‍ക്കുകയായിരുന്നു. എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുള്ളയാളാണ് ഞാന്‍. തൃശൂരിന്റെ പുതിയ ശില്‍പ്പിയാകണമെന്നുണ്ടായിരുന്നു. ആ ആഗ്രഹം സഫലീകരിക്കാന്‍ ഇടതുപക്ഷത്തിന്റെ കൂടെ നിന്നു. സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള, ചിന്തിക്കാനുള്ള അവസരം തരണമെന്ന നിബന്ധന ഇടതുപക്ഷത്തോട് ഞാന്‍ വെച്ചിരുന്നു. 100 ശതമാനവും അതിനുള്ള അവസരം ഇടതുപക്ഷമെനിക്ക് തന്നു' എന്നും എം കെ വര്‍ഗീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
