സ്ഥാനാർഥി നിർണയത്തിന് പിന്നാലെ കൊല്ലം കോൺഗ്രസിൽ കൂട്ടരാജി; ഇരവിപുരം മണ്ഡലം പ്രസിഡൻ്റടക്കം രാജിവച്ചു

NOVEMBER 13, 2025, 8:16 AM

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ജില്ലാ കോൺഗ്രസിൽ കൂട്ടരാജി.

ഇരവിപുരം മണ്ഡലം പ്രസിഡൻ്റ് മണക്കാട് സലീം, എഴുകോൺ മുൻ ഗ്രാമ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് രതീഷ് എന്നിവർ പാർട്ടി വിട്ടു.

പാർട്ടി വിട്ട രതീഷ് സിപിഐഎമ്മിൽ ചേർന്നു. കൊല്ലൂർവിള സീറ്റിൽ പ്രവർത്തകർക്കിടയിലെ ഭിന്നതയെ തുടർന്നാണ് രാജി.

vachakam
vachakam
vachakam

സീറ്റ് നിർണയത്തിൽ കെഎസ്‌യുവിനും അതൃപ്തിയുണ്ട്. പിന്നാലെ കൊല്ലം ഡിസിസിക്ക് മുൻപിൽ പ്രതിഷേധിക്കുകയാണ് കെഎസ്‌യു.

കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് അൻവ‍ർ സുൽഫിക്കറിൻ്റെ നേതൃത്വത്തിലാണ് പ്രതിഷേധം. കെഎസ് യുവിന് അ‍ർഹമായ പ്രാതിനിധ്യം നൽകിയില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം.

അതേസമയം സ്ഥാനാർഥി നിർണയത്തിൽ യൂത്ത് കോൺഗ്രസും അതൃപ്തി പ്രകടിപ്പിച്ചു. യുവാക്കളെ പരിഗണിക്കുമെന്ന് സർക്കുലറിലുണ്ടായിരുന്നെങ്കിലും നടപ്പായില്ല. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam