കൊച്ചി: കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെ പിരിച്ച് വിട്ട ജീവനക്കാർക്ക് 5 മാസത്തെ ശമ്പളം കൂടി നൽകി കമ്പനി. ആദ്യം കൊടുത്ത രണ്ട് മാസത്തെ ശമ്പളത്തിന് പുറമെയാണ് അഞ്ച് മാസത്തേത് കൂടി കൊടുത്തത്. തിരുവനന്തപുരത്ത് വെച്ച് നടത്തിയ ചർച്ചയുടെ ഭാഗമായാണ് പിരിച്ച് വിടൽ ആനുകൂല്യമായി തുക നൽകിയത്.
മന്ത്രി ബിന്ദു കൃഷ്ണ കഴിഞ്ഞ ദിവസം കമ്പനി അധികൃതരുമായി നടത്തിയ ചർച്ചയില്‍ ശമ്പളം നല്‍കാൻ തീരുമാനമായിരുന്നു.പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് അഞ്ച് മാസത്തെ ശമ്പളം കൊടുക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു.
ഈ ശമ്പളത്തിന് പുറമെ മറ്റു ജോലികൾ ലഭിക്കുന്നതിന് വേണ്ട എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, ലീവിങ് സർട്ടിഫിക്കറ്റ് തുടങ്ങി മറ്റ് രേഖകളും കമ്പനി നൽകുമെന്നും ചർച്ചയിൽ തീരുമാനമായിരുന്നു.തീരുമാനത്തിൽ തൃപ്തരാണെന്ന് കോറോ ഹെൽത്ത് ജോലിക്കാർ അറിയിച്ചിരുന്നു.കൂടാതെ, കിട്ടാവുന്നതിൽ ഏറ്റവും നല്ല പരിഹാരമാണ് ലഭിച്ചതെന്നും അവർ പ്രതികരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
