മരത്തടിയും കല്ലും ഉപയോഗിച്ച് ക്രൂര മർദ്ദനം; പാലക്കാട് ആൾക്കൂട്ടക്കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

OCTOBER 14, 2026, 1:39 AM

പാലക്കാട്: ലത്തറയിലെ ആൾക്കൂട്ടക്കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വയോധികനെ മരത്തടിയും കല്ലും ഉപയോഗിച്ച് മുഖത്തും തലയിലും പലതവണ അടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രധാന പ്രതി മൂലക്കടവ് സ്വദേശി കതിരേശന്റെ നേതൃത്വത്തിലുള്ള സംഘം കള്ളുഷാപ്പിൽനിന്ന് ഇറങ്ങിയശേഷം വയോധികനെ അര കിലോമീറ്ററോളം പിന്തുടർന്നതായും പൊലീസ് പറയുന്നു.

പലതവണ മുന്നറിയിപ്പ് നൽകിയിട്ടും വയോധികൻ വീണ്ടും കതിരേശന്റെ വീടിന്റെ മുറ്റത്ത് കിടന്നതാണ് ആക്രമണത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. സംഭവവുമായി ബന്ധപ്പെട്ട് കതിരേശനു പുറമേ നവീൻ, കാർത്തിക്, സഞ്ജയ്, പ്രശാന്ത്, മണികണ്ഠൻ, സൂര്യപ്രകാശ് എന്നിവരുടെ പേരുകളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ അഞ്ചുപേരെ മീനാക്ഷിപുരം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. മൂലത്തറ റെഗുലേറ്റർ ഡാമിന് സമീപത്തെ കള്ളുഷാപ്പിനോട് ചേർന്നുള്ള കാട്ടുപ്രദേശത്താണ് വയോധികന്റെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു.

vachakam
vachakam
vachakam

കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താൻ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ചിറ്റൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam