കു​റ​ഞ്ഞ നി​ര​ക്കി​ലെ ക​രാ​ർ റ​ദ്ദാ​ക്കി ഉ​യ​ർ​ന്ന തു​ക​യ്ക്ക് വൈ​ദ്യു​തി ; അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് മുഖ്യമന്ത്രി

OCTOBER 14, 2026, 2:11 AM

 തി​രു​വ​ന​ന്ത​പു​രം: മു​ൻ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ൻറെ കാ​ല​ത്ത് കു​റ​ഞ്ഞ നി​ര​ക്കി​ലു​ള്ള വൈ​ദ്യു​തി ക​രാ​ർ റ​ദ്ദാ​ക്കി ഉ​യ​ർ​ന്ന തു​ക​യ്ക്ക് വൈ​ദ്യു​തി വാ​ങ്ങി​യ ന​ട​പ​ടി​യി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് മുഖ്യമന്ത്രി വി.​ഡി. സ​തീ​ശ​ൻ നി​യ​മ​സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ഈ ​കാ​ല​യ​ള​വി​ൽ ആ​രി​ലൊ​ക്കെ നി​ന്നാ​ണ് ഉ​യ​ർ​ന്ന തു​ക ന​ൽ​കി വൈ​ദ്യു​തി വാ​ങ്ങി​യ​തെ​ന്ന് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്ക​ണം. നി​ല​വി​ൽ സം​സ്ഥാ​ന​ത്ത് 1200 മെ​ഗാ​വാ​ട്ടി​ൻറെ വൈ​ദ്യു​തി കു​റ​വാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​തെ​ന്നും പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് കു​റ​ഞ്ഞ ചെ​ല​വി​ൽ വൈ​ദ്യു​തി വാ​ങ്ങാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 

  യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ ഒ​പ്പി​ട്ട യൂ​ണി​റ്റി​ന് 4.29 രൂ​പ​യു​ടെ ക​രാ​റാ​ണ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​യു​ട​ൻ റ​ദ്ദാ​ക്കി​യ​ത്. ഇ​തി​നു​ശേ​ഷ​മാ​ണ് എട്ട് മു​ത​ൽ 14 രൂ​പ വ​രെ ഉ​യ​ർ​ന്ന നി​ര​ക്കി​ൽ പു​റ​ത്തു​നി​ന്ന് വൈ​ദ്യു​തി വാ​ങ്ങി​യ​തെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

vachakam
vachakam
vachakam

 കെ​എ​സ്ഇ​ബി​യെ പൂ​ർ​ണ​മാ​യും പൊ​തു​മേ​ഖ​ല​യി​ൽ നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച സ്ഥാ​പ​ന​മാ​ക്കി മാ​റ്റു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam