മാസപ്പടി കേസ്; സിഎംആർഎൽ നൽകിയ ഹർജിയിൽ വിധി ഇന്ന്

JUNE 4, 2026, 10:11 PM

കൊച്ചി: ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് കമ്പനി എംഡി ശശിധരൻ കർത്തയും അഞ്ച് ഉദ്യോഗസ്ഥരും നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കേന്ദ്ര ഏജൻസി അന്വേഷണം മൗലിക അവകാശങ്ങളുടെ ലംഘനമാണെന്ന് സിഎംആർഎൽ വാദിച്ചു. ഇഡി റെയ്ഡിന് പിന്നാലെ സംഘർഷങ്ങളും പ്രതിഷേധനങ്ങളും ഉണ്ടായ സാഹചര്യത്തിൽ ഇന്നത്തെ വിധി ഇഡിക്കും വളരെ പ്രധാനമാണ്.

ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് പിന്നാലെയാണ് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിലടക്കം ഇഡി റെയ്ഡ് നടത്തിയത്. മുൻ മന്ത്രി മുഹമ്മദ് റിയാസ്, സിഎംആർഎൽ കമ്പനി മേധാവികളുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിഎംആർഎൽ അപ്പീൽ നൽകിയത്.

അതേസമയം, കേസിലെ തുടർനടപടികൾ തീരുമാനിക്കാൻ ഇഡി മേധാവി രാഹുൽ നവീൻ കൊച്ചിയിൽ എത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 മണിക്ക് കൊച്ചിയിൽ നിർണായക യോഗം നടക്കും. വീണ വിജയൻ അടക്കമുള്ളവർക്കെതിരായ തുടർനീക്കവും, റെയ്ഡിനിടെ ഇഡി ഉദ്യോഗസ്ഥർക്കെതിരെ ഉണ്ടായ അക്രമണവും യോഗത്തിൽ ചർച്ചയാകും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam