മാസപ്പടി കേസ്: ശശിധരൻ കർത്തയുടെ മകൾ ഇഡിക്ക് മുന്നിൽ; ചോദ്യംചെയ്യൽ പുരോഗമിക്കുന്നു 

JUNE 15, 2026, 4:38 AM

കൊച്ചി: മാസപ്പടി കേസിലെ അന്വേഷണത്തിന്റെ ഭാഗമായി സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയുടെ മകൾ ഷിബി എസ്. കർത്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ഹാജരായി. കൊച്ചി കടവന്ത്രയിലെ ഇഡി ഓഫീസിലാണ് ഷിബിയുടെ ചോദ്യംചെയ്യൽ പുരോഗമിക്കുന്നത്.

മാസപ്പടി കേസുമായി ബന്ധപ്പെട്ട് അന്വേഷണ പരിധിയിലുള്ള നിപുണ ഇന്റർനാഷണൽ ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടറാണ് ഷിബി എസ്. കർത്ത. സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയുടെ കുടുംബാംഗങ്ങളാണ് കമ്പനിയുടെ നേതൃത്വത്തിലുള്ളത്.

അതേസമയം, ചോദ്യംചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്ന ശശിധരൻ കർത്തയുടെ മകൻ ശരൺ എസ്. കർത്ത ഇന്ന് ഇഡിക്ക് മുന്നിൽ എത്തിയിട്ടില്ല.

vachakam
vachakam
vachakam

സി.എം.ആർ.എല്ലും എക്സാലോജിക് സൊല്യൂഷൻസും തമ്മിൽ നടന്നതായി ആരോപിക്കപ്പെടുന്ന സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളാണ് ശശിധരൻ കർത്തയോടും കുടുംബാംഗങ്ങളോടും ഇഡി പ്രധാനമായും തേടുന്നത്. കേസിൽ കമ്പനികളുടെ സാമ്പത്തിക ഇടപാടുകളും ലഭിച്ച പണമിടപാടുകളുടെ സ്വഭാവവും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.

ഇതിനിടെ, മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും എക്സാലോജിക് കമ്പനി മേധാവിയുമായ വീണ ടി.യ്ക്കും വീണ്ടും സമൻസ് നൽകിയിട്ടുണ്ട്. ആരോഗ്യപരമായ കാരണങ്ങളും വൈദ്യപരിശോധനാ വിവരങ്ങളും ചൂണ്ടിക്കാട്ടി വീണ അയച്ച ഇമെയിലിന്റെ അടിസ്ഥാനത്തിൽ അഞ്ച് ദിവസത്തെ സാവകാശം അനുവദിച്ച ഇഡി, ബുധനാഴ്ച ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.

ആവശ്യപ്പെട്ട രേഖകൾ അഭിഭാഷകർ മുഖേന സമർപ്പിക്കാമെന്ന വീണയുടെ നിർദേശം ഇഡി അംഗീകരിച്ചില്ല. പകരം നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നും ആവശ്യമായ രേഖകൾ സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

കരിമണൽ കമ്പനിയിൽ നിന്ന് ലഭിച്ച പണത്തിന്റെ സ്വഭാവവും അതുമായി ബന്ധപ്പെട്ട രേഖകളും സഹിതം ഹാജരാകാനാണ് വീണ ടി.യ്ക്ക് ഇഡി നിർദേശം നൽകിയിരിക്കുന്നത്. കേസിലെ തുടർനടപടികൾ നിർണായക ഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് ചോദ്യംചെയ്യലുകൾ പുരോഗമിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam