വിവാഹം കഴിഞ്ഞ് രണ്ടുമാസം മാത്രം; വർക്കലയിൽ നവവധു മരിച്ച നിലയിൽ

JULY 9, 2026, 5:42 AM

തിരുവനന്തപുരം: വർക്കല റാത്തിക്കൽ സ്വദേശിനിയായ 19-കാരി നാസിയയെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. റാത്തിക്കൽ നാസിയ മൻസിലിൽ നൗഷാദിന്റെയും സഹീറയുടെയും മകളായ നാസിയ (വാവ)യാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.

വീട്ടിലെ കിടപ്പുമുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തിയ നാസിയയെ ആദ്യം വർക്കലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വ്യാഴാഴ്ച പുലർച്ചെയോടെ മരണം സ്ഥിരീകരിച്ചു.

നാസിയയുടെ വിവാഹം നടന്നത് രണ്ടുമാസം മുൻപാണ്. പരവൂർ തെക്കുംഭാഗം സ്വദേശിയായ അൻസറാണ് ഭർത്താവ്. വിവാഹത്തിന് പിന്നാലെ 13 ദിവസത്തിനകം ജോലിയുടെ ഭാഗമായി അൻസർ കുവൈത്തിലേക്ക് മടങ്ങിയിരുന്നു. ഭർത്താവിൽ നിന്ന് അകന്നുകഴിയേണ്ടിവന്നതിനെ തുടർന്ന് നാസിയ മാനസികമായി വിഷമത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ അറിയിച്ചതായി പോലീസ് വ്യക്തമാക്കി.

vachakam
vachakam
vachakam

വിവാഹം കഴിഞ്ഞ് ഏഴ് വർഷത്തിനുള്ളിൽ സ്ത്രീ മരിക്കുന്ന സംഭവമായതിനാൽ നിയമനടപടികളുടെ ഭാഗമായി ആർഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ നടത്തും. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ വർക്കല പോലീസ് അന്വേഷണം തുടരുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam