പാലക്കാട്: ഹോട്ടലിൽ പണം മോഷ്ടിക്കാനെത്തിയ കള്ളന് പറ്റിയ അമിളി വൈറലാകുന്നു. പാലക്കാട് ചന്ദ്രനഗർ ജങ്ഷന് സമീപം ദേശീയപാതയോരത്തെ ഹോട്ടലിലാണ് സംഭവം.
മോഷ്ടിക്കാനെത്തിയ ഇയാൾ വിശന്നപ്പോൾ ഹോട്ടലിൽ വെച്ച് ഓംലെറ്റ് ഉണ്ടാക്കി കഴിച്ചു. ഇതിനിടെയാണ് സിസിടിവി കണ്ടത്. സിസിടിവി കണ്ടതോടെ ഓടി രക്ഷപ്പെടുകയായിരുന്നു.
ജീവനക്കാർ പോയ ശേഷം പിൻവാതിൽ പൊളിച്ചാണ് ഇയാൾ ഹോട്ടലിനുള്ളിൽ കയറിയത്. ഹോട്ടലിൽ മേശയിൽ സൂക്ഷിച്ചിരുന്ന പണവും മൊബൈൽ ചാർജറും ഇയാൾ മോഷ്ടിച്ചു.
ഇതിന് പിന്നാലെയാണ് ഇയാൾ ഓംലെറ്റ് ഉണ്ടാക്കി കഴിച്ചത്. ഫ്രിഡ്ജിൽ ഇരുന്ന ബീഫ് ഇയാൾ പാചകം ചെയ്യുകയും ചെയ്തു.
ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഇയാൾ സിസിടിവി കാണുന്നത്. ഇതോടെ ഭക്ഷണം അവിടെവെച്ച് പണവുമായി കടന്നുകളയുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്