കൊച്ചി: ആസിഡ് ദേഹത്ത് വീണ് ബൈക്ക് യാത്രികന് സാരമായ പൊള്ളലേറ്റു.
തേവര സിഗ്നല്‍ ഭാഗത്തുവെച്ചായിരുന്നു സംഭവം. തോപ്പുംപടി സ്വദേശി ബിനീഷിനാണ് ഗുരുതരമായ പൊള്ളലേറ്റത്. ഇന്നലെയായിരുന്നു വൈകിട്ടായിരുന്നു സംഭവം നടന്നത്.
മുന്‍പിയില്‍ പോയിരുന്ന ടാങ്കറില്‍ നിന്ന് ആസിഡ് ചോര്‍ന്ന് ബിനീഷിന്റെ ശരീരത്തില്‍ വീഴുകയായിരുന്നു.
ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് പോകുകയായിരുന്നു ബിനീഷ്. ശരീരത്തിൽ ഗുരുതരമായി പൊള്ളലേറ്റ ബിനീഷിനെ ഉടന്‍ തന്നെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.
കൈകള്‍ക്കും കഴുത്തിനും സാരമായി പൊള്ളലേറ്റ ബിനീഷിനെ ഐസിയുവിലേക്ക് മാറ്റി. സംഭവത്തില്‍ ടാങ്കര്‍ ഡ്രൈവര്‍ക്കെതിരെ തേവരെ പൊലീസ് കേസെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്