വ്യജഡോക്ടർ പിടിയിൽ

JUNE 12, 2025, 12:27 AM

കോഴിക്കോട്:  സ്വകാര്യ ഹോസ്പിറ്റലില്‍ ഡോക്ടര്‍ ചമഞ്ഞു പരിശോധന നടത്തിയ കോഴിക്കോട് സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു.

പേരാമ്പ്ര മുതുകാട് സ്വദേശി ജോബിന്‍ ആണ് വയനാട് അമ്പലവയല്‍ പൊലീസിന്‍റെ പിടിയിലായത്. പേരാമ്പ്രയിലും മറ്റു സ്ഥലങ്ങളിലുമായി നിരവധി സ്വകാര്യ ആശുപത്രികളില്‍ ജോബിന്‍ നഴ്സായി ജോലി ചെയ്തിട്ടുണ്ട്.

കല്ലോടുള്ള വാടക വീട്ടില്‍ നിന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. 

vachakam
vachakam
vachakam

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്സ് ആയി ജോലി ചെയ്യുന്ന ജോബിന്‍ അമ്പലവയലിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറെന്ന വ്യാജേനയാണ് രോഗികളെ ചികില്‍സിച്ചിരുന്നതെന്നാണ് ലഭിക്കുന്ന വിവരം.

അമ്പലവയല്‍ പൊലീസിന് ലഭിച്ച പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പേരാമ്പ്ര കല്ലോട് വാടകവീട്ടില്‍ കഴിയുകയായിരുന്ന ജോബിനെ പൊലീസ് പിടികൂടിയത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam