കൊച്ചി: പിറവത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഗൃഹനാഥന്‍ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കക്കാട് നെടിയാനിക്കുഴി തറമറ്റത്തിൽ ബേബി (58)യാണ്, ഭാര്യ സ്മിത (47)യെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്.
ഞായറാഴ്ച പുലര്‍ച്ച അഞ്ചുമണിയോടെയാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമികവിവരം. ഭാര്യയെയും രണ്ടുപെണ്‍മക്കളെയും വെട്ടിപരിക്കേല്‍പ്പിച്ച ശേഷം ബേബി മറ്റൊരു മുറിയില്‍ കയറി ജീവനൊടുക്കുകയായിരുന്നു. വെട്ടേറ്റ പെണ്‍കുട്ടികള്‍ മുകളിലത്തെ നിലയിലെ മുറിയില്‍ ഓടിക്കയറി വാതിലടച്ചതാണ് രക്ഷയായത്.
വെട്ടേറ്റ രണ്ട് പെൺമക്കൾ ആശുപത്രിയിലാണ്. ഏറെക്കാലം അമേരിക്കയിലായിരുന്നു ബേബി. കുറച്ചുകാലമായി നാട്ടിലാണ്. കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇത് സൂചിപ്പിക്കുന്ന കുറിപ്പും പൊലീസിന് കിട്ടിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചും സ്വത്തു തർക്കം സംബന്ധിച്ചും കുറിപ്പില്‍ പരാമർശങ്ങളുണ്ട്.
ഹാളിലെ ഭിത്തിയില്‍ ബേബി എഴുതിയതെന്ന് കരുതുന്ന ചില കുറിപ്പുകളുണ്ട്. പുതുവത്സരാംസകളും ഭിത്തിയില്‍ എഴുതിയിരുന്നു. ഇതിനൊപ്പം ഫോട്ടോ അടങ്ങിയ ഒരുകവറും ഭിത്തിയില്‍ തൂക്കിയിട്ടിരുന്നു.
പിറവം ജെ എം പി ആശുപത്രിക്ക് സമീപമാണ് ബേബിയും കുടുംബവും താമസിച്ചിരുന്നത്. വെട്ടേറ്റ പെൺമക്കളിലൊരാൾ അയൽവാസികളെ വിവരമറിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കിടപ്പുമുറിയില്‍ നിലത്തുകിടക്കുന്ന നിലയിലാണ് സ്മിതയുടെ മൃതദേഹം കണ്ടെത്തിയത്. വെട്ടാന്‍ ഉപയോഗിച്ച വാക്കത്തിയും മൃതദേഹത്തിന് സമീപത്തുണ്ടായിരുന്നു. മല്‍പ്പിടിത്തം നടന്നതിന്റെ ലക്ഷണങ്ങളും മുറിയിലുണ്ട്.
ഇടക്കാലത്ത് ബേബി മാനസികാസ്വസാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പ്രദേശവാസികൾ പറയുന്നു. നഴ്സിങ് വിദ്യാർഥികളാണ് പരിക്കേറ്റ രണ്ട് പെൺമക്കളും. 18 ഉം 21ഉം വയസ്സാണ് ഇവര്‍ക്ക്. ഇവരെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിറവം പൊലീസ് അന്വേഷണം തുടങ്ങി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്