കൊച്ചി: വ്യാജ പാൻ കാർഡുകൾ തയാറാക്കി ഫെഡറൽ ബാങ്കിൽനിന്ന് 27 കോടി രൂപ തട്ടിയെടുത്ത പ്രതിയെ പിടികൂടി. കേസിലെ മുഖ്യസൂത്രധാരൻ ഷിറാജുൽ ഇസ്ലാമിനെയാണ് ആസാമിലെ ബോവൽഗിരിയിൽ നിന്ന് ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്.
അഞ്ഞൂറിലേറെ പേരുടെ വ്യാജ പാൻ കാർഡുകൾ തയാറാക്കി ഫെഡറൽ ബാങ്കിൻറെ ആപ്പ് വഴിയായിരുന്നു ഷിറാജുൽ ഇസ്ലാമിൻറെ തട്ടിപ്പ്. ബാങ്ക് ഉപഭോക്താക്കളുടെ തിരിച്ചറിയൽ രേഖകൾ വ്യാജമായി നിർമിച്ച് ലോൺ തട്ടിയെടുക്കുന്നതായിരുന്നു തട്ടിപ്പിൻറെ രീതി.
ആദ്യം മികച്ച സിബിൽ സ്‌കോറുള്ള ആളുകളുടെ വ്യക്തിഗത വിവരങ്ങൾ അടക്കം ചോർത്തിയെടുക്കും. ഇവരുടെ പാൻ കാർഡ് വ്യാജമായി ഉണ്ടാക്കും. ഇതിന് മേൽവിലാസം ശരിയായ രീതിയിൽ കൊടുത്ത ശേഷം ഫോട്ടോ തട്ടിപ്പ് സംഘത്തിലെ ഒരാളുടേതാക്കും.
കെവൈസി വെരിഫിക്കേഷനായി വീഡിയോ കോൾ ചെയ്യുമ്പോൾ തട്ടിപ്പ് സംഘത്തിലെ പാൻ കാർഡുള്ളയാൾ ഇവർക്ക് മുന്നിലെത്തും. ഇങ്ങനെ 27 കോടിയോളം രൂപയാണ് ലോണായി ഇയാൾ തട്ടിയെടുത്തത്. അഞ്ഞൂറിലേറെ പേരുടെ വ്യാജ പാൻ കാർഡുകൾ ഇയാളിൽനിന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി.
2023ൽ കൊച്ചി സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഉടൻതന്നെ ഇയാൾക്കായി ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷ നൽകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്