മംഗളൂരു: കര്‍ണാടക ഉഡുപ്പി കുന്താപുരയില്‍ മലയാളി യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം കവര്‍ന്ന സംഭവത്തില്‍ യുവതി ഉള്‍പ്പെടെ ആറുപ്രതികള്‍ അറസ്റ്റില്‍.
കുന്താപുരയിലെ കോടിയില്‍ താമസിക്കുന്ന അസ്മ (43), ബൈന്ദൂര്‍ സ്വദേശി സവാദ് (28), ഗുല്‍വാഡി സ്വദേശി സെയ്ഫുള്ള (38), ഹാങ്കലൂര്‍ സ്വദേശി മുഹമ്മദ് നാസിര്‍ ഷരീഫ് (36), അബ്ദുള്‍ സത്താര്‍ (23), ശിവമോഗ സ്വദേശി അബ്ദുള്‍ അസീസ് (26) എന്നിവരാണ് അറസ്റ്റിലായത്.
ഇവരുടെ രണ്ടു കാറുകളും കസ്റ്റഡിയിലെടുത്തു. കാസര്‍കോട് സ്വദേശിയായ 37 വയസ്സുകാരനെയാണ് ഇവര്‍ ഹണിട്രാപ്പില്‍ കുടുക്കിയത്. ഫോണിലൂടെയാണ് അസ്മയെ യുവാവ് പരിചയപ്പെട്ടത്. കഴിഞ്ഞ് തിങ്കളാഴ്ച നേരിട്ടു കാണാമെന്ന് യുവതി പറഞ്ഞു.
കുന്ദാപുരയിലെ പെട്രോള്‍ പമ്പിന് സമീപത്തുവെച്ച് കാണാമെന്നായിരുന്നു യുവതി പറഞ്ഞിരുന്നത്. ഇതനുസരിച്ച് യുവാവ് സ്ഥലത്തെത്തി. പിന്നാലെ സ്ഥലത്തെത്തിയ യുവതി പരാതിക്കാരനെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ഇതിനുപിന്നാലെ മറ്റുപ്രതികളും ഇവരുടെ വീട്ടിലെത്തി. ഇതോടെയാണ് യുവാവ് താന്‍ ചതിയില്‍ പെട്ടതായി തിരിച്ചറിയുന്നത്. താമസ സ്ഥലത്തെത്തിയ സുനിലിനെ വീട്ടില്‍ പൂട്ടിയിട്ട അസ്മ ഇവിടേക്ക് സഹായികളെ വിളിച്ചുവരുത്തുകയായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം ഭീഷണിപ്പെടുത്തി മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ടു.
എന്നാല്‍ യുവാവ് പണം നല്‍കാന്‍ വിസമ്മതിച്ചതോടെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം കൈവശമുണ്ടായിരുന്ന 70,000 രൂപ തട്ടിയെടുത്തു.സുനിലിന്റെ കൈവശമുണ്ടായിരുന്ന 6,200 പണം തട്ടിയെടുത് ശേഷം യുപിഐ വഴി 30,000 അസ്മയുടെ നമ്പറിലേക്ക് നിര്‍ബന്ധിച്ച് ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്തു.
എടിഎം കാര്‍ഡും തട്ടിയെടുത്തു. പിന്‍ നമ്പര്‍ ലഭിച്ച ശേഷം 40,000 പിന്‍വലിച്ച ശേഷം രാത്രി വൈകിയാണ് ഇയാളെ വിട്ടയച്ചത്. പിന്നാലെയാണ് യുവാവ് പൊലീസില്‍ പരാതി നല്‍കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
