നോർത്ത് അമേരിക്കയിലെ ദെനാലി പർവതത്തിൽ കുടുങ്ങിയ മലയാളി പർവതാരോഹകൻ ഷെയ്ഖ് ഹസൻ ഖാൻ സുരക്ഷിതൻ. ഷെയ്ഖ് ഹസൻ സുരക്ഷിതനാണെന്ന അറിയിപ്പ് സംസ്ഥാന സർക്കാരിനും നാട്ടിലെ അടുത്ത സുഹൃത്തുക്കള്‍ക്ക് ലഭിച്ചു.
ഷെയ്ഖ് ഹസൻ സുരക്ഷിതമായി തിരിച്ച് ഇറങ്ങുന്നു എന്നാണ് സന്ദേശത്തിൽ ഉള്ളത്. ഹസനും തമിഴ്‌നാട്ടിൽ നിന്നുള്ള മറ്റൊരു സഹ പർവതാരോഹകരും ഇപ്പോൾ ബേസ് ക്യാമ്പിലേക്ക് ഇറങ്ങുകയാണെന്നും വ്യക്തമായിട്ടുണ്ട്.
നേരത്തെ ഷെയ്ഖ് ഹസനെ രക്ഷിക്കാനായുള്ള ഇടപെടൽ ആവശ്യപ്പെട്ട് ശശി തരൂർ എം പി വിദേശകാര്യ മന്ത്രിക്ക് കത്തയച്ചിരുന്നു. ഷെയ്ഖ് ഹസൻ ഖാനെ തിരിച്ചെത്തിക്കാൻ ഇടപെടണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടത്.
നോർത്ത് അമേരിക്കയിലെ പർവതത്തിൽ കുടുങ്ങിയതോടെ ഷെയ്ഖ് ഹസൻ, രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് പലരെയും ബന്ധപ്പെട്ടിരുന്നു. സംസ്ഥാന സെക്രട്ടേറിയേറ്റിൽ ധനകാര്യ വകുപ്പ് ജീവനക്കാരനാണ് ഷെയ്‌ഖ് ഹസൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരിഗണിച്ചാൽ മത്സരിക്കും: ബിജു പ്രഭാകർ
പൊലീസ് സംരക്ഷണവും വോട്ടിംഗ് ക്രമക്കേട് ഒഴിവാക്കാന്‍ നടപടിയും ആവശ്യപ്പെട്ട് ടികെ ഗോവിന്ദന് സമര്‍പ്പിച്ച
പോളിംഗ് ബൂത്തിലെത്താൻ ഇനി രണ്ട് നാൾ; കൊട്ടിക്കലാശം ഇന്ന്
ഇനി 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍