വിവാഹ വാദ്ഗാനം നൽകി പീഡിപ്പിച്ചെന്ന കേസ്: മലയാളി ക്രിക്കറ്റ് പരിശീലകൻ അറസ്റ്റിൽ

SEPTEMBER 28, 2025, 8:32 PM

 ബം​ഗളൂരു: വിവാഹ വാദ്ഗാനം നൽകി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിൽ മലയാളി ക്രിക്കറ്റ് പരിശീലകൻ ബംഗളൂരുവിൽ അറസ്റ്റിൽ. പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതി കീഴടങ്ങുകയായിരുന്നു. 

  ഗോട്ടിഗരെയിലെ സ്വകാര്യ സ്കൂളിലെ കായിക പരിശീലകനും ക്രിക്കറ്റ് കോച്ചുമായ അഭയ് വി മാത്യുവാണ് അറസ്റ്റിലായത്. നാട്ടിലായിരുന്ന അഭയ് പൊലീസ് കേസെടുത്തതിന് പിന്നാലെ തിരിച്ചെത്തി കീഴടങ്ങുകയായിരുന്നു. 

  പത്തുവയസുകാരിക്ക് ക്രിക്കറ്റ് കോച്ചിംഗ് നൽകാനെത്തി അടുപ്പം സ്ഥാപിച്ചെന്നും ഗർഭിണിയായപ്പോൾ ഉപേക്ഷിച്ച് മുങ്ങിയെന്നുമുള്ള പരാതിയിലാണ് അഭയ് മാത്യു എന്ന പരിശീലകനെ പൊലീസ് അറസ്റ്റ് ചെയ്തത്.

vachakam
vachakam
vachakam

  വിവാഹമോചിതയായ യുവതിയുടെ പരാതിയിലാണ് നടപടി. പത്ത് വയസുകാരിക്ക് ബാറ്റ് വാങ്ങാൻ 2000 രൂപ നൽകി സഹായിച്ചാണ് അഭയ് ബന്ധം സ്ഥാപിച്ചതെന്ന് പരാതിയിൽ പറയുന്നു. ഭർത്താവുമായുള്ള അകൽച്ച അറിഞ്ഞ് വിവാഹമോചനത്തിന് സഹായിക്കുകയും പിന്നീട് വാടകവീട് തരപ്പെടുത്തി നൽകുകയും ചെയ്തു.

വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത അഭയ്ക്ക് ഒപ്പമായിരുന്നു രണ്ട് വർഷത്തോളമായി യുവതി കഴിഞ്ഞിരുന്നത്. ഇതിനിടെ ഗർഭിണി ആയെന്നും വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തി കടന്നുകളയുക ആയിരുന്നു എന്നുമാണ് യുവതിയുടെ പരാതി. തന്റെ സ്വകാര്യ ദൃശ്യങ്ങൾ ഇയാളുടെ പക്കലുണ്ടെന്നും യുവതിയുടെ പരാതിയിലുണ്ട്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam