ബംഗളൂരുവിൽ മലയാളി കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ കോഴിക്കോട് സ്വദേശി അഷ്‌റഫിനെ കോടതി റിമാൻഡ് ചെയ്തതായി റിപ്പോർട്ട്. വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള ഹോസ്റ്റലിൽ താമസിച്ച പെൺകുട്ടിയെയാണ് പീഡനത്തിനിരയായത്.
അതേസമയം ഇയാൾ പെൺകുട്ടിയോട് തന്റെ റൂമിലെത്തി സഹകരിക്കണമെന്നും, അങ്ങനെ ചെയ്താല്‍ മാത്രമേ ഭക്ഷണവും താമസവും റെഡിയാക്കൂ എന്നും ഭീഷണിപെടുത്തിയിരുന്നു. പെണ്‍കുട്ടിത് അതിന് തയ്യാറായില്ലെന്ന് മാത്രമല്ല, ശക്തമായി എതിര്‍ക്കുകയും ചെയ്തു. അപ്പോഴാണ് അഷ്‌റഫ് പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് കാറിൽ കയറ്റി മറ്റൊരിടത്തേക്ക് കൊണ്ടുപോയി ലൈംഗികമായി ചൂഷണം ചെയ്തത് എന്നാണ് വ്യക്തമാക്കുന്നത്,
പേയിങ് ഗസ്റ്റായി താമസിക്കുന്ന മലയാളി പെൺകുട്ടിയെയാണ് വീട്ടുടമയായ മലയാളി ബലാത്സംഗം ചെയ്തത്. പെൺകുട്ടി പൊലീസിന് നൽകിയ പരാതിയിലാണ് കോഴിക്കോട് സ്വദേശിയായ അഷ്റഫിനെ പിടികൂടിയത്. സോളദേവനഹള്ളിയിലെ സ്വകാര്യ കോളജില്‍ ഡിഗ്രിക്ക് പഠിക്കുകയാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
